കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ലോക്ക്‌ഡൗണ്‍ ലംഘിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ - ലോക്‌ഡൗൺ

അഫ്സൽ അത്താർ (39)ചന്ദ്രകുമാർ ഷാ (38)അക്ഷയ് ഷാ (32) എന്നിവരെയാണ് മൂന്ന് ദിവസത്തെ തടവ് ശിക്ഷക്ക് വിധിച്ചത്

imprisonment for violating lockdown lockdown coronavirus മഹാരാഷ്ട്ര ലോക്‌ഡൗൺ ബാരാമതി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്
മഹാരാഷ്ട്രയില്‍ ലോക്ക്‌ഡൗണ്‍ ലംഘിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ

By

Published : Apr 2, 2020, 5:45 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് മൂന്ന് പേരെ മൂന്ന് ദിവസത്തെ തടവ് ശിക്ഷക്ക് വിധിച്ചു. അഫ്സൽ അത്താർ (39)ചന്ദ്രകുമാർ ഷാ (38)അക്ഷയ് ഷാ (32) എന്നിവരെയാണ് മൂന്ന് ദിവസത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. യാതൊരു കാരണവുമില്ലാതെ പൂനെ ജില്ലയിലെ ബാരാമതി നഗരത്തിൽ കറങ്ങുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഐപിസി സെക്ഷൻ 188 പ്രകാരവും സിആർ‌പി‌സി സെക്ഷൻ 144 പ്രകാരവുമാണ് മൂന്ന് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് തടവിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ കേസാണിതെന്ന് ബാരാമതി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നാരായൺ ശിർഗാവ്‌കര്‍ പറഞ്ഞു. ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന 250 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂനെയിൽ ഇതുവരെ 600ലധികം കേസുകളും പിംപ്രി ചിഞ്ച്‌വാഡിൽ 900 പേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details