മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4,878 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
നിലവില്‍ 75,979 പേരാണ് ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4,878 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 4,878 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. നിലവില്‍ 75,979 പേരാണ് ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ 95 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.