കേരളം

kerala

ETV Bharat / bharat

റോഡിന് നടുവിൽ നക്‌സലുകൾ ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചു - ഭമ്രഗഡ്-അല്ലപ്പള്ളി

മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലി ജില്ലയിലെ ഭമ്രഗഡ് താലൂക്കിലെ റോഡുകളിലാണ് ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചത്. തുടർന്ന് ഭമ്രഗഡ്-അല്ലപ്പള്ളി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു

Naxals  International Women's Day  Women's Day celebrations  Gadchiroli news  മഹാരാഷ്ട്ര  നക്‌സൽ  കുഴി ബോംബ്  ഗാഡ്‌ചിരോലി ജില്ല  ഭമ്രഗഡ്-അല്ലപ്പള്ളി
റോഡിന് നടുവിൽ നക്‌സലുകൾ ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചു

By

Published : Mar 4, 2020, 12:03 PM IST

Updated : Mar 4, 2020, 12:23 PM IST

നാഗ്‌പൂർ :മഹാരാഷ്ട്രയിൽ റോഡിന് നടുവിൽ നക്‌സലുകൾ ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചു. ഗാഡ്‌ചിരോലി ജില്ലയിലെ ഭമ്രഗഡ് താലൂക്കിലെ റോഡുകളിലാണ് ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചത്.

റോഡിന് നടുവിൽ നക്‌സലുകൾ ഡമ്മി കുഴി ബോംബുകളും ബാനറുകളും സ്ഥാപിച്ചു

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കണോ എന്ന് ചോദിച്ചും നക്സൽ പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആവശ്യപെട്ടുമാണ് മാവോയിസ്റ്റുകളുടെ പ്രതിഷേധം. തദ്ഗോൺ പ്രദേശത്ത് ഡമ്മി കുഴി ബോംബുകൾ സ്ഥാപിച്ചതിനാൽ ഭമ്രഗഡ്-അല്ലപ്പള്ളി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. തദ്ഗോണിലെ സ്ത്രീകളും പെൺകുട്ടികളും ബാനറുകൾ കത്തിക്കുകയും നക്‌സൽ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Last Updated : Mar 4, 2020, 12:23 PM IST

ABOUT THE AUTHOR

...view details