മുംബൈ: കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ നാൽപതുവയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര വനിതാ-ശിശു വികസന മന്ത്രി യശോമതി താക്കൂർ സംസ്ഥാന ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. വളരെ നിർഭാഗ്യകരമായ സംഭവമാണ് നവി മുംബൈയിൽ നടന്നത്. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ ബലാത്സംഗം; കർശന നടപടി വേണമെന്ന് മന്ത്രി യശോമതി താക്കൂർ
വളരെ നിർഭാഗ്യകരമായ സംഭവമാണ് നവി മുംബൈയിൽ നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് മഹാരാഷ്ട്ര വനിതാ-ശിശു വികസന മന്ത്രി യശോമതി താക്കൂർ പറഞ്ഞു.
സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാരിനെ ബിജെപി ശക്തമായി വിമർശിച്ചു. എന്താണ് മഹാരാഷ്‌ട്ര സർക്കാർ ചെയ്യുന്നത്? സർക്കാരിന്‍റെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇത് സംഭവിച്ചത്. ചില ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്നും ബിജെപി നേതാവ് രാം കദം ആരോപിച്ചു. കൊവിഡ് സ്ഥിരീകരിച്ച് പാൻവെൽ കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്‌ത്രീ കഴിഞ്ഞ ദിവസമാണ് ബലാത്സംഗത്തിനിരയായത്. കൊവിഡ് സ്ഥിരീകരിച്ചവരും, സംശയമുള്ളവരുമായി 400 പേരാണ് പാൻവെലിലെ കൊവിഡ് കേന്ദ്രത്തിലുള്ളത്. വിവരം അറിഞ്ഞയുടൻ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടിയതായി എസിപി രവീന്ദ്ര ഗീതെ പറഞ്ഞു.