മുംബൈ:മഹാരാഷ്‌ട്ര നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ താനുമായി സമ്പര്‍ക്കത്തിലേർപ്പെട്ട എല്ലാവരും പരിശോധനക്ക് വിധേയരാകണമെന്ന് ഷിൻഡെ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഷിൻഡെ പങ്കെടുത്തിരുന്നു. മഹാരാഷ്‌ട്രയിൽ രോഗം ബാധിക്കുന്ന പതിമൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം.
മഹാരാഷ്‌ട്ര നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് കൊവിഡ്
അടുത്തിടെ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകണമെന്ന് ഷിൻഡെ അറിയിച്ചു.
മഹാരാഷ്‌ട്ര നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് കൊവിഡ്
നേരത്തെ മന്ത്രിമാരായ ജിതേന്ദ്ര അവാദ് (ഭവന നിർമ്മാണം), അശോക് ചവാൻ (പിഡബ്ല്യുഡി), ധനഞ്ജയ് മുണ്ടെ (സാമൂഹ്യനീതി), സുനിൽ കേദാർ (മൃഗസംരക്ഷണം), ബാലസഹേബ് പാട്ടീൽ (സഹകരണം), അസ്ലാം ഷെയ്ക്ക് (ടെക്‌സ്‌റ്റയിൽസ്), നിതിൻ റാവത്ത് (ഊർജ്ജം), ഹസൻ മുഷ്‌രിഫ് (ഗ്രാമ വികസനം), വർഷ ഗൈക്വാഡ് (സ്‌കൂൾ വിദ്യാഭ്യാസം), അബ്ദുൾ സത്താർ (സംസ്ഥാന-ഗ്രാമവികസന മന്ത്രി), സഞ്ജയ് ബൻസോഡ് (സംസ്ഥാന-പരിസ്ഥിതി മന്ത്രി), വിശ്വജിത് കടം (സംസ്ഥാന-സഹകരണ മന്ത്രി) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.