മുംബൈ:മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിച്ച് ഇന്ന് ഗവർണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയിൽ നിന്ന് മഹാസഖ്യം പിന്‍മാറി. കോൺഗ്രസ്, എൻസിപി, ശിവസേന പാർട്ടി പ്രതിനിധികളാണ് ഇന്ന് ഗവർണറെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ യോഗം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
മഹാസഖ്യം അനിശ്ചിതത്വത്തില്‍; ഗവര്‍ണറുമായുള്ള കൂടികാഴ്‌ച മാറ്റിവച്ചു - ശരദ് പവാര്‍
കോൺഗ്രസ്, എൻസിപി, ശിവസേന പാർട്ടി പ്രതിനിധികള്‍ ഇന്ന് വൈകിട്ട് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരുന്നു.
ചര്‍ച്ച നീണ്ടതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് പാര്‍ട്ടികളും സംയുക്‌തമായി നടത്തിയ കൂടികാഴ്‌ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായെന്ന വാര്‍ത്തകല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നും. പിന്നാലെ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയ എന്‍സിപി നേതാവ് ശരദ് പവാര്‍ സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുെമന്നും പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ബിജെപി വ്യക്‌തമാക്കിയതോടെ എന്‍സിപിയും, കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശിവസേന തയാറാകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 56 എണ്ണം സ്വന്തമാക്കിയിരുന്നു. പിന്നിലുള്ള എന്‍സിപി 54 സീറ്റുകളും, കോണ്‍ഗ്രസ് 44 സീറ്റുകളും നേടി.