മുംബൈ: നാഗ്‌പൂരിൽ ഓക്‌സിജൻ സഹായമുള്ള ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് കൊവിഡ് രോഗിയായ 53കാരൻ മരിച്ചതായി ആരോപണം. രോഗിക്ക് ഓഗസ്റ്റ് 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിക്കാതിരുന്നതിനെ ഇയാളെ വീട്ടിൽ ഐസൊലേഷനിലാക്കുകയായിരുന്നു.
ഓക്‌സിജൻ സഹായമുള്ള ആംബുലൻസ് ലഭ്യമാകാതെ കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾ - കൊവിഡ് രോഗി മരിച്ചു
ആംബുലൻസ് സേവനത്തില്‍ കാലതാമസം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു
ശനിയാഴ്‌ച രോഗിക്ക് ശ്വാസതടസം അനുഭവപ്പെടുകയും തുടർന്ന് ആംബുലൻസ് സേവനം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അര മണിക്കൂറിന് ശേഷമാണ് വനിതാ ഡോക്‌ടറുമായി ആംബുലൻസ് സ്ഥലത്തെത്തിയത്. എന്നാൽ പിപിഇ കിറ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് ഡോക്‌ടർ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ആംബുലൻസില്‍ ഓക്‌സിജൻ ഇല്ലെന്ന് പറയുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗി മരിക്കുകയായിരുന്നു. ആംബുലൻസ് സേവനത്തില്‍ കാലതാമസം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്നും നാഗ്‌പൂർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.