മുംബൈ : മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള വലിയ കേന്ദ്രം സർക്കാർ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. പുതിയ കേന്ദ്രം തുറക്കുന്നതോടെ വലിയ അളവിൽ പ്ലാസ്മ തെറാപ്പി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമെന്നും താക്കറെ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പ്ലാസ്മ തെറാപ്പി കേന്ദ്രം തുറക്കാനാെരുങ്ങി മാഹാരാഷ്ട്ര
നിലവിൽ കൊവിഡ് രോഗ മുക്തി നേടിയവർ മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്യും. പ്ലാസ്മ തെറാപ്പി ഉപയോഗിച്ച് 90 ശതമാനം രോഗികൾ സുഖം പ്രാപിച്ചു എന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പ്ലാസ്മ തെറാപ്പി കേന്ദ്രം തുറക്കാനാെരുങ്ങി മാഹാരാഷ്ട്ര
നിലവിൽ കൊവിഡ് രോഗ മുക്തി നേടിയവർ മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്യും. പ്ലാസ്മ തെറാപ്പി ഉപയോഗിച്ച് 90 ശതമാനം രോഗികൾ സുഖം പ്രാപിച്ചു എന്നും താക്കറെ പറഞ്ഞു. അതേസമയം ജൂലായ് ഒന്നിന് രാജ്യം ഡോക്ടർമാരുടെ ദേശീയ ദിനം ആചരിക്കവെ സംസ്ഥാനത്ത് കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് തന്‍റെ നന്ദി പ്രകാശിപ്പിക്കുന്നതായി താക്കറെ അറിയിച്ചു.