മഹാരാഷ്ട്രയിൽ മിന്നലേറ്റ് രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക് - പൽഘർ
പൽഘർ ജില്ലയിലെ വാഡ, ദഹാനു എന്നീ പ്രദേശങ്ങളിലാണ് മിന്നലേറ്റ് മരണം സംഭവിച്ചത്.
മഹാരാഷ്ട്രയിൽ മിന്നലേറ്റ് രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പ്രദേശങ്ങളിലുണ്ടായ മിന്നലിൽ രണ്ട് പേർ മരിച്ചു. പൽഘർ ജില്ലയിലെ വാഡ, ദഹാനു എന്നിവിടങ്ങളിലാണ് മിന്നലേറ്റ് മരണം സംഭവിച്ചത്. വാഡ പ്രദേശത്ത് മിന്നലേറ്റ് ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സാഗർ ശാന്താറാം ദിവയാണ് മരിച്ചത്. ദഹാനുവിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. 20കാരനായ നിതേഷ് തുംബാഡയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.