മുംബൈ:മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കാറിനുള്ളിൽ കുടുങ്ങിയ കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. മഹാദ് താലൂക്കിലെ നംഗൽവാടി ഗ്രാമത്തിലാണ് സംഭവം. നിറുത്തി ഇട്ട കാറിനുള്ളിൽ കയറി കളിക്കുന്നതിനിടെ കാർ ലോക്ക് ആവുകയായിരുന്നു. തുടർന്ന് കാർ തുറക്കാൻ സാധിക്കാതെ ആയതോടെയാണ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചത്. സുഹൈൽ ഖാൻ (6), അബ്ബാസ് ഖാൻ (4) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു - മുംബൈ
സുഹൈൽ ഖാൻ (6), അബ്ബാസ് ഖാൻ (4) എന്നിവരാണ് മരിച്ചത്. മഹാദ് താലൂക്കിലെ നംഗൽവാടി ഗ്രാമത്തിലാണ് സംഭവം.

കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു
ഈ വർഷം ഓഗസ്റ്റിൽ സമാനമായ സംഭവത്തിൽ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. ജൂൺ മാസത്തിൽ ഉത്തർപ്രദേശിലെ മൊറാദാബാദിലും നാല് കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയിരുന്നു.