കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ കർഷകന് ഇൻഷുറൻസ് കമ്പനി നഷ്‌ടപരിഹാരം നൽകിയത് '4.35 രൂപ' - മഹാരാഷ്‌ട്ര കർഷകൻ

കൃഷി നഷ്‌ടത്തിലായതോടെ സഹേബ്രാവോ ധാലേ എന്ന കർഷകൻ ഇൻഷുറൻസ് കമ്പനിയോട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. 900 രൂപയാണ് ഇയാൾ ഇൻഷുറൻസ് പോളിസിയെടുത്തത്.

നഷ്‌ടപരിഹാര
മഹാരാഷ്‌ട്രയിൽ കർഷകന് ഇൻഷുറൻസ് കമ്പനി നഷ്‌ടപരിഹാരം നൽകിയത് 4.35 രൂപ

By

Published : Jul 8, 2020, 5:09 PM IST

മുംബൈ: ഇൻഷുറൻസ് എടുത്ത കർഷകന് നഷ്‌ടപരിഹാരമായി കമ്പനി നൽകിയത് 4.35 രൂപ. അമ്രാവതിയിലെ റിദ്‌പൂർ സ്വദേശിയായ സഹേബ്രാവോ ധാലെ (70) ക്കാണ് 4.35 രൂപ ലഭിച്ചത്. സഹേബ്രാവു ധാലെക്കിന് അഞ്ച് ഏക്കർ കൃഷിയിടമുണ്ട്. കഴിഞ്ഞ വർഷം സോയാബീൻ, പരുത്തി എന്നിവയുടെ കൃഷിക്കായി 900 രൂപ ഇൻഷുറൻസ് പോളിസിയെടുത്തു. എന്നാൽ കൃഷി നഷ്‌ടത്തിലായതോടെ ഇൻഷുറൻസ് കമ്പനിയോട് സഹേബ്രാവോ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ കമ്പനി വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

പ്രധാൻ മന്ത്രി ഫസൽ ഭീമ യോജന (പിഎംഎഫ്ബിവൈ)യുടെ കീഴിലാണ് സഹേബ്രാവു പോളിസിയെടുത്തത്. 2019 ൽ പെട്ടെന്നുണ്ടായ മഴ, പുഴുക്കൾ, എലികളുടെ ശല്യം എന്നിവ റിദ്‌പൂർ ഗ്രാമത്തിലെ കർഷകർക്ക് കനത്ത നഷ്‌ടമുണ്ടാക്കി. ഇൻഷുറൻസ് കമ്പനി നാല് മുതൽ 12 രൂപ വരെ കവറേജ് തുകയായി പ്രഖ്യാപിച്ചു. ഇൻഷുറൻസ് കമ്പനികൾ കർഷകരെ പരിഹസിച്ചിക്കുകയാണെന്ന് മുൻ മഹാരാഷ്ട്ര കൃഷി മന്ത്രി അനിൽ ബോണ്ടെ സംസ്ഥാന സർക്കാരിനെ വിമർശിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഷുറൻസ് തുക വളരെ കുറവാണെങ്കിലും, ഒരു കർഷകനും 1,000 രൂപയിൽ താഴെ ലഭിക്കാനിടയില്ലെന്നും കർഷകർക്ക് കൃത്യമായ തുക ലഭിക്കുമെന്നും ജില്ലാ കൃഷി ഓഫീസർ വിജയ് ചൗഹാലെ പറഞ്ഞു.

ABOUT THE AUTHOR

...view details