മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ശിവസേന നേതാവ് സഞ്ജയ് റൗട്ട്. ദേവേന്ദ്ര ഫഡ്നാവിസ് ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറെ പോലെ ഭയത്തിന്‍റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നായിരുന്നു പരാമർശം. അതേസമയം പേരെടുത്ത് പറയാതെ അമിത് ഷാ ക്കെതിരെയുെം സഞ്ജയ് റൗട്ടിന്‍റെ പരാമർശം. ഭീഷണിപ്പെടുത്തി രാഷ്ട്രീയ പിന്തുണ തേടുന്നതിനുമുള്ള മാർഗങ്ങൾ പ്രവർത്തിക്കാത്തപ്പോൾ, ഹിറ്റ്‌ലർ മരിച്ചുവെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫഡ്നാവിനെ രണ്ടാം തവണയും മുഖ്യമന്ത്രിയാക്കാൻ നരേന്ദ്ര മോദി ശ്രമം നടത്തി. എന്നാൽ അത് സാധിച്ചില്ലെന്നും റൗട്ട് പരിഹസിച്ചു. ശിവസേന മുഖ പത്രമായ സാമ്നയിലൂടെയായിരുന്നു വിമർശനം.
മഹാരാഷ്ട്രയിൽ വാക്പോര് തുടരുന്നു; ഫഡ്നാവിസിനെതിരെ ശിവസേന - മഹാര്ഷട
ബിജെപി - ശിവസേന ബന്ധം വഷളായതോടെ നേതാക്കൾ തമ്മിൽ പരസ്യപ്പോര് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്ന വാക്കു തെറ്റിച്ച ബിജെപി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
![മഹാരാഷ്ട്രയിൽ വാക്പോര് തുടരുന്നു; ഫഡ്നാവിസിനെതിരെ ശിവസേന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5019052-thumbnail-3x2-jnjnj.jpg)
288 അംഗ നിയമസഭയിൽ ബിജെപിക്ക് കിട്ടിയത് 105 സീറ്റാണ്. ശിവസേനയ്ക്ക് 56ഉം. പ്രതിപക്ഷത്ത് എൻസിപി 54 കോൺഗ്രസ് 44. നിലവില്‍ ബിജെപി- ശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കലും. മുഖ്യമന്ത്രിപദം രണ്ടരവർഷം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യമാണ് ദേവേന്ദ്ര ഫട്നാവിസിന് മുന്നിൽ പ്രതിസന്ധിയായത്. അതോടെ ബിജെപി -ശിവസേന ബന്ധം വഷളായി. എന്നാൽ കഴിഞ്ഞ ദിവസം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. എന്നാൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമോയെന്ന പേടിയിലാണ് കോൺഗ്രസും ശിവസേനയും.