മുംബൈ:കൊവിഡ് -19 നെ തുടർന്ന് മുംബൈയിലും പൂനെയിലുമുള്ള അഞ്ച് ജയിലുകൾ പൂട്ടിയിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. മുംബൈ സെൻട്രൽ ജയിൽ, താനെ ജയിൽ, യെരവാഡ ജയിൽ, ബൈക്കുല്ല ജയിൽ, കല്യാൺ ജയിൽ എന്നിവയാണ് അഞ്ച് ജയിലുകൾ. ഉത്തരവ് പ്രകാരം പുതിയ തടവുകാരെ പ്രവേശിപ്പിക്കുകയോ നിലവിലുള്ളവരെ പുറത്താക്കുകയോ ചെയ്യില്ല.
മഹാരാഷ്ട്രയിൽ അഞ്ച് ജയിലുകൾ പൂട്ടിയിടാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു - മഹാരാഷ്ട്ര
മുംബൈ സെൻട്രൽ ജയിൽ, താനെ ജയിൽ, യെരവാഡ ജയിൽ, ബൈക്കുല്ല ജയിൽ, കല്യാൺ ജയിൽ എന്നിവയാണ് അഞ്ച് ജയിലുകൾ.
മഹാരാഷ്ട്ര
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 1,364 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 125 പേർ സുഖം പ്രാപിക്കുകയും 97 പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.