മുംബൈ:മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയുടെ അമ്മ ശാരദാതൈ ടോപെ (74) അന്തരിച്ചു. രാജേഷ് ടോപെയാണ് ട്വിറ്ററിലൂടെ ശാരദാതൈ അന്‍കുന്‍ഷ് റാവു ടോപെയുടെ മരണവാര്‍ത്ത പങ്കുവച്ചത്.
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെയുടെ അമ്മ അന്തരിച്ചു - ചരമ വാര്‍ത്ത
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ശാരദാതൈ ടോപെ
Rajesh Tope
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും രാജേഷ് ടോപെ അറിയിച്ചു.
ശാരദാതൈ ടോപെയുടെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി. ശാരദാതൈ ടോപെയുടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Last Updated : Aug 2, 2020, 10:17 AM IST