മുംബൈ:രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ 1,780 വിദ്യാർഥികളെ തിരിച്ചെത്താൻ മഹാരാഷ്ട്ര സർക്കാർ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി അനിൽ പരബ്. രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്രയിൽ നിന്നുള്ള 1780 വിദ്യാർഥികളാണ് രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്നത്.
വിദ്യാർഥികളെ തിരികെയെത്തിക്കാൻ ബസുകള്‍ സജ്ജമാക്കി മഹാരാഷ്ട്ര സര്‍ക്കാർ - മഹാരാഷ്ട്ര
രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്രയിൽ നിന്നുള്ള 1780 വിദ്യാർഥികളാണ് രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്നത്.
എംഎസ്‌ആർടിസി ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാർ
വിദ്യാർഥികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിർദേശപ്രകാരം 92 എംഎസ്‌ആർടിസി ബസുകൾ ഏപ്രിൽ 29 ന് ധൂലെയിൽ നിന്ന് പുറപ്പെടും.
മുമ്പ് ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകളും കോട്ടയിൽ കുടുങ്ങിയ അവരുടെ വിദ്യാർഥികളെ തിരിച്ചെത്തിച്ചിരുന്നു.