ന്യൂഡൽഹി:കുടിയേറ്റക്കാരുടെ പ്രശ്‌നത്തെ മഹാരാഷ്ട്രാ സർക്കാർ രാഷ്ട്രീയവൽക്കുന്നതായി ആരോപണം. ട്രെയിനുകൾ തയ്യാറായിട്ടും യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് റെയിൽവെ ആരോപിച്ചു. യാത്രക്കാരുടെ അഭാവം മൂലം മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെടാനിരുന്ന 145 ട്രെയിനുകളിൽ 60 എണ്ണം മാത്രമാണ് ഇതുവരെ സർവീസ് നടത്തിയിതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.
ശ്രമിക് ട്രെയിനിനെ മഹാരാഷ്ട്ര രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപണം - ശ്രാമിക് ട്രെയിൻ സേവനം
യാത്രക്കാരുടെ അഭാവം മൂലം മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെടാനിരുന്ന 145 ട്രെയിനുകളിൽ 60 എണ്ണം മാത്രമാണ് ഇതുവരെ സർവീസ് നടത്തിയിതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
ശ്രമിക്
സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പിൽ വന്ന പിഴവാണെന്ന് റെയിൽവെയ്ക്ക് ബുദ്ധിമിട്ട് സൃഷ്ടിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ച് റെയിൽവേ നടത്തുന്ന പ്രത്യേക സർവീസുമായി സഹകരിക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.