കേരളം

kerala

ETV Bharat / bharat

'മഹാ' പ്രതിസന്ധി; സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ് - മിലിന്ദ് ഡറോറ

കഴിഞ്ഞ ദിവസമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.

മഹാറാരാഷ്ട്ര പ്രതിസന്ധി; സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് എൻസിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ഡറോറ

By

Published : Nov 10, 2019, 2:25 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം തകർന്നതോടെ രണ്ടാമത്തെ വലിയ സഖ്യമായ എൻസിപിയെയും കോൺഗ്രസിനെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷ്യാരി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ഡറോറ പറഞ്ഞു. ട്വിറ്ററിലൂടെയാണ് നേതാവിന്‍റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരു പാർട്ടികളും 50 -50 എന്ന നിലയില്‍ അധികാരം പങ്കിടൽ കരാറുണ്ടായിരുന്നുവെന്നാണ് ശിവസേനയുടെ വാദം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ചപ്പോൾ രണ്ടര വർഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. കോൺഗ്രസിന് 44ഉം എൻസിപിക്ക് 54ഉം സീറ്റുകളാണ് ഉള്ളത്. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ശിവസേന നിലപാട് കടുപ്പിച്ചതോടെ ബിജെപിയുടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. ഇതോടെയാണ് കോൺഗ്രസ് അവകാശ വാദവുമായി രംഗത്ത് എത്തിയത്.

ABOUT THE AUTHOR

...view details