മുംബൈ: ബിജെപിയും ശിവസേനയും അധികാരം പങ്കിടലും അടുത്ത സർക്കാർ രൂപീകരണവും സംബന്ധിച്ച തർക്കങ്ങള്‍ പരിഹരിക്കുന്നതുവരെ മുഖ്യമന്ത്രിയാകാൻ ആഗ്രഹം അറിയിച്ച് മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ നിന്നും കർഷകൻ രംഗത്തെത്തി. ശ്രീകാന്ത് വിഷ്‌ണു ഗഡാലെ എന്ന കർഷകനാണ് ആവശ്യം അറിയിച്ച് ബീഡ് ജില്ലാ കലക്‌ടർക്ക് കത്ത് സമർപ്പിച്ചത്.
പ്രശ്നങ്ങള്‍ കഴിയുന്നതുവരെ മുഖ്യമന്ത്രിയാകാമെന്ന് കർഷകന്‍ - മഹാരാഷ്‌ട്ര വാർത്ത
ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവി തനിക്ക് നൽകണമെന്നാവശ്യപെട്ട് ശ്രീകാന്ത് വിഷ്‌ണു ഗഡാലെ എന്ന കർഷകൻ ജില്ലാകലക്‌ടർക്ക് കത്ത് സമർപ്പിച്ചു.
![പ്രശ്നങ്ങള്‍ കഴിയുന്നതുവരെ മുഖ്യമന്ത്രിയാകാമെന്ന് കർഷകന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4926311-256-4926311-1572581357911.jpg)
പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ കാർഷികവിളകളെ ബാധിക്കുമെയെന്ന ആശങ്കയിലാണ് കർഷകർ. കർഷകർ ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് ശിവസേനയും ബിജെപിയും മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രശ്‌നങ്ങളിലാണ്. പ്രശ്‌നം അവസാനിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ അധികാരം ഗവർണർ തനിക്ക് നൽകണമെന്നും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയുമെന്നും ശ്രീകാന്ത് വിഷ്‌ണു ഗഡാലെ കത്തിൽ പറയുന്നു. അധികാരികൾ തന്‍റെ കത്ത് അവഗണിക്കുകയാണെങ്കിൽ ജനകീയ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്നും ഗഡാലെയുടെ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പദവി സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല.