കേരളം

kerala

ETV Bharat / bharat

കന്യകാത്വ പരിശോധനയെ എതിര്‍ത്ത കുടുംബത്തിന് വിലക്ക് - സാമൂഹ്യ ബഹിഷ്കരണം

കന്യകാത്വ പരിശോധനക്ക് നിർബന്ധിതമായി വിധേയമാക്കുന്ന നടപടിക്കെതിരെ ശബ്ദമുയർത്തിയതിനാണ് കുടുംബം സാമൂഹ്യ ബഹിഷ്കരണം നേരിടുന്നത്.

നിർബന്ധിത കന്യകാത്വ പരിശോധന

By

Published : May 16, 2019, 1:19 PM IST

താനെ:മഹാരാഷ്ട്രയിലെ താന ജില്ലയിലെ കാഞ്ചർഭട്ട് സമുദായത്തിലെ ഒരു കുടുംബം സാമൂഹ്യ ബഹിഷ്കരണത്തിന് വിധേയമായിരിക്കുകയാണ്. വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനക്ക് നിർബന്ധിതമായി വിധേയമാക്കുന്ന നടപടിക്കെതിരെ ശബ്ദമുയർത്തിയതാണ് കുടുംബം ചെയ്ത തെറ്റ്. പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് സാമൂഹ്യ ബഹിഷ്കരണത്തിനെ നിരോധിക്കുന്ന മഹാരാഷ്ട്ര നിയമ പ്രകാരം നാല് പേർക്കെതിരെ കേസെടുത്തു.
വിവാഹത്തിന് മുമ്പ് വധുവിനെ നിർബന്ധിത കന്യാകാത്വ പരിശോധനക്ക് വിധേയമാക്കുന്ന ആചാരം പിന്തുടരാൻ നിർദ്ദിഷ്ട സമുദായത്തിൽ ഉൾപ്പെടുന്ന കുടുംബം വിസമ്മതിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്തു. അനന്തരഫലമെന്നോണം ഒരു വർഷമായി ആ കുടുംബത്തെ ബഹിഷ്കരിച്ചിരിക്കുകയാണ് സമുദായക്കാർ. ഈ വർഷം ഫെബ്രുവരിയിൽ നിർബന്ധിത കന്യകാത്വ പരിശോധന ശിക്ഷാർഹമായ കുറ്റകരമാക്കുമെന്ന് മഹാരാഷ്ട്ര കോടതി വിധിച്ചിരിന്നു.
കന്യകാത്വ പരിശോധനയെ ലൈംഗീക പീഢനമായി പരിഗണിക്കുമെന്നും ശിക്ഷാർഹമായ കുറ്റകരമായി പ്രഖ്യാപിക്കാനുള്ള സർക്കുലറിന് വേണ്ട നടപടികൾ ഉടനടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി രഞ്ജിത് പട്ടേൽ പറഞ്ഞു.
കാഞ്ചർഭട്ട് സമുദായത്തിൽ ഉൾപ്പെടുന്ന അർഥ ശൂന്യമായ ഈ ആചാരത്തെ എതിർത്തുകൊണ്ട് ചില യുവാക്കൾ ഓൺലൈൻ ക്യാമ്പയിനുകൾക്ക് തുടക്കമിട്ടിരുന്നു.

ABOUT THE AUTHOR

...view details