മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി. അവശ്യ സേവനങ്ങൾക്കും ആവശ്യങ്ങൾക്കും ഒഴികെ മറ്റൊന്നിനും നിയന്ത്രിത പ്രദേശം വിട്ട് സഞ്ചരിക്കാൻ അനുവാദമില്ല. ഷോപ്പിങ് ഉള്‍പ്പെടെയുള്ളവ സമീപത്ത് നിന്ന് നടത്തേണ്ടതാണ്. പുറത്ത് ഇറങ്ങേണ്ട സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലവും വ്യക്തിഗത ശുചിത്വവും പാലിക്കുക എന്നിവ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി
നിലവിൽ 70,622 രോഗികൾ ചികിത്സയിൽ തുടരുകയാണ്
Maharashtra
സംസ്ഥാനത്ത് ആകെ 1,64,626 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 7,429 രോഗികൾ മഹാമാരിക്ക് കീഴടങ്ങി. നിലവിൽ 70,622 രോഗികൾ ചികിത്സയിൽ തുടരുകയാണ്.