മഹാരാഷ്ട്രയില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്നതാണ് നിലവിലെ ഫലമെങ്കിലും ബിജെപിയുടെ വിജയത്തിന് മാറ്റ് കുറയുന്നു. ബിജെപി- ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെങ്കിലും സീറ്റ് നിലയില്‍ ബിജെപി പിന്നിലേക്ക് പോയി.
6:19 PM
- ബിജെപി 157; കോൺഗ്രസ് 104; മറ്റുള്ളവർ 26
5:47 PM
- ബിജെപി 154; കോൺഗ്രസ് 111; മറ്റുള്ളവർ 23
5:23 PM
- മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. വിമതരായി മൽസരിച്ച് ജയിച്ചവർ ബിജെപിക്ക് ഒപ്പം ചേരുമെന്നും സീറ്റ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും ഫഡ്‌നാവിസ്.
5:08 PM
- ശിവസേനയുടെ ഭാവി വാഗ്‌ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
3:47 PM
- ബിജെപി 158; കോൺഗ്രസ് 97; മറ്റുള്ളവർ 33
2:45 PM
- ബിജെപി 161; കോൺഗ്രസ് 101; മറ്റുള്ളവര്‍ 26
2:13 PM
- പാർലി മണ്ഡലത്തിൽ മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ പങ്കജ മുണ്ടെ 22,000 വോട്ടുകൾക്ക് അനന്തരവൻ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടു
1:33 PM
- ബിജെപി 164; കോൺഗ്രസ് 96; മറ്റുള്ളവര്‍ 28
12:59 PM
- മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ (എൻസിപി) ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചു
12:31 PM
- ബിജെപി 164; കോൺഗ്രസ് 95; മറ്റുള്ളവര്‍ 29
12:04 PM
- മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ഭോകര്‍ നിയോജക മണ്ഡലത്തില്‍ 16,900 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു