മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ 40 കാരനായ മെഡിക്കൽ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിലായി. മദ്ദയിലെ ഗ്രാമീണ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെയാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെടുകയും അത് സ്വീകരിക്കുകയും ചെയ്തതിനാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിൽ മെഡിക്കൽ ഓഫീർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ - Maharashtra Anti Corruption Bureau
ഗർഭിണിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയിലെത്തിയ ഭർത്തവിനോടാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്
![മഹാരാഷ്ട്രയിൽ മെഡിക്കൽ ഓഫീർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ Maharashtra doctor demands bribe bribe from pregnant woman Maharashtra Anti Corruption Bureau മെഡിക്കൽ ഓഫീർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10425407-764-10425407-1611922042444.jpg)
മഹാരാഷ്ട്രയിൽ മെഡിക്കൽ ഓഫീർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ
35 കാരനായ ഒരാൾ തന്‍റെ ഗർഭിണിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ എത്തിയപ്പോള്‍ പ്രസവത്തിനുള്ള പ്രാരംഭ ചികിത്സ തുടങ്ങുന്നതിന് മെഡിക്കൽ ഓഫീസർ 10,000 ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു . കൈക്കൂലി നൽകുന്നുതിനിടയിലാണ് പ്രതിയെ പിടികൂടിയത്.