കേരളം

kerala

ETV Bharat / bharat

ഓക്സിജൻ ക്ഷാമം: മഹാരാഷ്ട്രയിലെ 14 ജില്ലകളിൽ ഓക്സിജൻ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിച്ചേക്കും - മഹാരാഷ്ട്രയിലെ 14 ജില്ലകളിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ മഹാരാഷ്ട്രയിലെ 14 ജില്ലകൾ സ്വന്തമായി ഓക്സിജൻ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഓക്സിജന്‍റെ ആവശ്യകത വർദ്ധിച്ചതിനാൽ ദ്രാവക ഓക്സിജൻ പ്ലാന്‍റുകൾ കമ്മീഷൻ ചെയ്തതായി സംസ്ഥാന നിരീക്ഷണ ഓഫീസർ ഡോ. പ്രദീപ് അവേറ്റ് പറഞ്ഞു.

Oxygen plants in Maharashtra districts  Maharashtra COVID cases  Coronavirus in Maharashtra  COVID-19 cases  Oxygen generation plants  Union Health and Family Welfare Ministry  shortage of medical oxygen  14 districts plan own plants  ഓക്സിജൻ ക്ഷാമം  മഹാരാഷ്ട്രയിലെ 14 ജില്ലകളിൽ  ഓക്സിജൻ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിച്ചേക്കും
ഓക്സിജൻ ക്ഷാമം: മഹാരാഷ്ട്രയിലെ 14 ജില്ലകളിൽ ഓക്സിജൻ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിച്ചേക്കും

By

Published : Sep 14, 2020, 1:54 PM IST

മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ മഹാരാഷ്ട്രയിലെ 14 ജില്ലകൾ സ്വന്തമായി ഓക്സിജൻ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഓക്സിജന്‍റെ ആവശ്യകത വർദ്ധിച്ചതിനാൽ ദ്രാവക ഓക്സിജൻ പ്ലാന്‍റുകൾ കമ്മീഷൻ ചെയ്തതായി സംസ്ഥാന നിരീക്ഷണ ഓഫീസർ ഡോ. പ്രദീപ് അവേറ്റ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ 13 ശതമാനത്തിനും ഓക്സിജൻ പിന്തുണ ആവശ്യമാണ്. കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഓക്സിജന്‍റെയും കിടക്കകളുടെയും ശേഖരം വർദ്ധിപ്പിക്കാൻ കളക്ടര്‍ക്കും മുനിസിപ്പൽ കമ്മീഷണര്‍ക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മെഡിക്കൽ ഓക്സിജന്‍റെ ആവശ്യം കഴിഞ്ഞ രണ്ട് മാസമായി ഇരട്ടിയായിട്ടുണ്ടെങ്കിലും, മഹാരാഷ്ട്രയിൽ മെഡിക്കൽ ഓക്സിജന്‍റെ കരുതൽ ശേഖരം ഉണ്ടെന്ന് ഡോ.പ്രദീപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇടക്ക് നിലനിന്നിരുന്ന വിതരണ തടസ്സങ്ങൾ ഇപ്പോൾ നീക്കംചെയ്തിട്ടുണ്ട്. നാഗ്പൂർ, അമരാവതി, ലത്തൂർ, ഉസ്മാനാബാദ്, ബീഡ് എന്നിവിടങ്ങളിൽ മെഡിക്കൽ ഓക്സിജന്‍റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കൃത്യസമയത്ത് ഈ ജില്ലകളില്‍ ഓക്സിജൻ എങ്ങനെ എത്തിക്കാമെന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച മഹാരാഷ്ട്രയോടും മറ്റ് ആറ് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 22,543 പുതിയ കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിന് ശേഷം ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി. ഇതുവരെ 7,40,061 പേര്‍ കൊവിഡ് മുക്തരായപ്പോള്‍ സംസ്ഥാനത്ത് 290,344 കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,253,676 ആണെന്നും അദ്ദേഹം പറഞ്ഞു

ABOUT THE AUTHOR

...view details