മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുന്‍കരുതലിന്‍റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അജിത് പവാര്‍ അറിയിച്ചു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ലെന്നും വിശ്രമത്തിന് ശേഷം ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയ്ക്ക് കൊവിഡ് - മഹാരാഷ്ട്ര ഡെപ്യൂട്ടി സിഎം
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അജിത് പവാറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് കൊവിഡ്
രോഗലക്ഷണങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ മുന്‍കരുതലിന്‍റെ ഭാഗമായി അദ്ദേഹം വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു. നേരത്തെ അശോക് ചവാന്‍, ഏക്നാഥ് ഷിന്‍ഡെ, ധനഞ്ജയ് മുണ്ടെ ഉള്‍പ്പെടെ 14 മന്ത്രിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Last Updated : Oct 26, 2020, 12:29 PM IST