കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 20,131 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്‌ട്ര കൊവിഡ്

മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചവർ 7942 ആയി

maharashtra covid  mumbai covid death  മുംബൈ കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ്  ഇന്ത്യ കൊവിഡ് വാർത്തകൾ
മഹാരാഷ്‌ട്രയില്‍ 20,131 പേർക്ക് കൂടി കൊവിഡ്

By

Published : Sep 9, 2020, 2:34 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 20,131 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,43,772 ആയി ഉയർന്നു. 380 പേരാണ് ചൊവ്വാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 42 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് മുംബൈയിലാണ്. 13,234 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2,43,446 പേരാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1346 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ലേക്ക് അടുക്കുകയാണ്.

ABOUT THE AUTHOR

...view details