മഹാരാഷ്‌ട്രയില്‍ കൊവിഡ് മരണം 27,000 കടന്നു - മഹാരാഷ്‌ട്ര കൊവിഡ്
തിങ്കളാഴ്‌ച 423 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു
മഹാരാഷ്‌ട്രയില്‍ കൊവിഡ് മരണം 27,000 കടന്നു
മുംബൈ: മഹാരാഷ്‌ട്രയില്‍ 16,249 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,23,641 ആയി ഉയർന്നു. 14,922 പേർ ഇന്ന് രോഗമുക്തരായി. 423 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 27,027 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. നിലവില്‍ 2,36,934 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.