മഹാരാഷ്‌ട്രയിൽ 6,400 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,961 ആയി ഉയർന്നു
മഹാരാഷ്‌ട്രയിൽ 6,400 പേര്‍ക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്‌ട്രയിൽ 6,400 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,961 ആയി ഉയർന്നു. 137 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 43,152 ആയി. 43,015 പേർ കൂടി രോഗമുക്തി നേടി. 14,22,107 പേർ രോഗമുക്തി നേടിയപ്പോൾ 1,40,194 പേർ ചികിത്സയിൽ തുടരുന്നു.