കൊവിഡ് വ്യാപനം കുറയാതെ മഹാരാഷ്‌ട്ര; 213 മരണം, 6741 പുതിയ രോഗികള്‍ - Maharashtra covid update
ആകെ 2,67,665 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കുറയാതെ മഹാരാഷ്‌ട്ര; 213 മരണം, 6741 പുതിയ രോഗികള്‍
മുംബൈ:സംസ്ഥാനത്ത് 213 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 10,695 ആയി. 6741 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,67,665 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,07665 പേരാണ് ചികിത്സയിലുള്ളത്. 4500 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ആകെ 1,49,007 പേരാണ് സംസ്ഥാനത്ത കൊവിഡ് മുക്തരായത്.