മഹാരാഷ്ട്രയിൽ ഇന്ന് 123 കൊവിഡ് മരണങ്ങൾ: 2933 കൊവിഡ് ബാധിതർ
സംസ്ഥാനത്ത് 2,933 പുതിയ കൊവിഡ് കേസുകൾ.
Covid
മുംബൈ: മഹാരാഷ്ട്രയിൽ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് 123 മരണങ്ങളും 2,933 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തിൽ കൊവിഡ് മരണങ്ങളിലുണ്ടായ ഉയർന്ന വർധനയാണിത്. സംസ്ഥാനത്ത് 77,793 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 2,710 പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. മുംബൈയിൽ മാത്രം വ്യാഴാഴ്ച 48 കൊവിഡ് മരണങ്ങളും 1,442 കേസുകളും റിപ്പോർട്ട് ചെയ്തു.