കൊവിഡ് കേസുകൾ ഉയരുന്നു; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,03,823 ആയി.
കൊവിഡ്
മുംബൈ:മഹാരാഷ്ട്രയിൽ 10,425 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 329 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,03,823 ആയി. 5,14,790 പേർ രോഗമുക്തി നേടി. നിലവിൽ 1,65,921 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.