മഹാരാഷ്ട്രയിൽ 13,165 പേർക്ക് കൂടി കൊവിഡ്
21,033 മരണങ്ങളും 4,46,881 രോഗികളും ഉൾപ്പെടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 6,28,642 ആയി ഉയർന്നു.
മഹാരാഷ്ട്ര
മുംബൈ:മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,165 കൊവിഡ് കേസുകളും 346 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 9,011 പേർ രോഗമുക്തി നേടി. 21,033 മരണങ്ങളും 4,46,881 റിക്കവറികളും ഉൾപ്പെടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 6,28,642 ആയി ഉയർന്നു. സജീവ കേസുകൾ 1,60,413 ആണ്.