മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 300 കൊവിഡ് മരണം
സംസ്ഥാനത്ത് പുതുതായി 10,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 300 കൊവിഡ് മരണം
മുംബൈ: സംസ്ഥാനത്ത് 24 മണിക്കൂറിൽ 300 പേർ കൊവിഡ് മൂലം മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 17,092 ആയി. പുതുതായി 10,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 4,90,262 ആയി. നിലവിൽ 1,45,582 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുവരെ 3,27,281 പേർ കൊവിഡ് മുക്തരായി.