മുംബൈ: മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിന് പിന്നാലെ എന്‍സിപി എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി മുന്‍ എംഎല്‍എ രംഗത്ത്. ഷഹാപൂര്‍ എംഎല്‍എയായ ദൗലത്ത് ഡറോഡയെ കാണാനില്ലെന്ന പരാതിയുമായി മുന്‍ എംഎല്‍എയായിരുന്ന പാണ്ഡുരംഗ ബറോറയാണ് താനെ പൊലീസ് സ്റ്റേഷനെ സമീപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും അജിത്ത് പവാറിന്‍റെയും സത്യപ്രതിജ്ഞ നടന്ന രാജ്‌ഭവന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് എംഎല്‍എ കാണാതായതെന്നും പരാതിയില്‍ പറയുന്നു.
മഹാരാഷ്‌ട്രയില്‍ എന്‍സിപി എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി മുന്‍ എംഎല്‍എ - അജിത്ത് പവാര്‍
ഷഹാപൂര്‍ എംഎല്‍എയായ ദൗലത്ത് ഡറോഡയെ കാണാനില്ലെന്ന പരാതിയുമായി മുന്‍ എംഎല്‍എ പാണ്ഡുരംഗ ബറോറയാണ് രംഗത്തെത്തിയത്.
മഹാരാഷ്‌ട്രയില്‍ എന്‍സിപി എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി മുന്‍ എംഎല്‍എ
കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തിലേറാന്‍ മണിക്കൂറുകൾ ബാക്കിനില്‍ക്കെയായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും രാജ്‌ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്‌തത്. ഇതിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന കക്ഷികൾ സമർപ്പിച്ച സംയുക്ത ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.