കേരളം

kerala

ETV Bharat / bharat

മുംബൈ പൊലീസിന് ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ ; സല്‍മാന്‍ ഖാന് നന്ദിയറിയിച്ച് മുഖ്യമന്ത്രി - ബോളിവുഡ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പൊലീസുകാര്‍ക്കാണ് ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ സല്‍മാന്‍ ഖാന്‍ സംഭാവന ചെയ്‌തിരിക്കുന്നത്.

maharashtra cm on salman donating sanitizers  മുംബൈ പൊലീസിന് ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍  സല്‍മാന്‍ ഖാന് നന്ദിയറിയിച്ച് മുഖ്യമന്ത്രി  ഉദ്ദവ് താക്കറെ  സല്‍മാന്‍ ഖാന്‍  ബോളിവുഡ്  Maharashtra
മുംബൈ പൊലീസിന് ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ ; സല്‍മാന്‍ ഖാന് നന്ദിയറിയിച്ച് മുഖ്യമന്ത്രി

By

Published : May 30, 2020, 10:10 PM IST

മുംബൈ: കൊവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ മുംബൈ പൊലീസിന് ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്‌ത ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നന്ദിയറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പൊലീസുകാര്‍ക്ക് ഒരു ലക്ഷം സാനിറ്റൈസറുകളാണ് സല്‍മാന്‍ സംഭാവന ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നന്ദിയറിയിച്ചു കൊണ്ടുള്ള ട്വീറ്റിന് താരം മറുപടി നല്‍കുകയും ചെയ്‌തു.

മറുപടി ട്വീറ്റുമായി ഇന്ത്യ ഫൈറ്റ്സ് കൊറോണ എന്ന ഹാഷ്‌ടാഗില്‍ മുംബൈ പൊലീസിനും,മുഖ്യമന്ത്രിക്കും സല്‍മാന്‍ ഖാന്‍ നന്ദിയറിയിച്ചിട്ടുണ്ട്. സ്വന്തം ഉടമസ്ഥതയില്‍ സാനിറ്റൈസര്‍ ബ്രാന്‍റും താരം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി നേരത്തെയും താരം സഹായങ്ങള്‍ നല്‍കിയിരുന്നു. മുംബൈയിലെ പാവപ്പെട്ടവര്‍ക്കായി ഹന്‍ഗ്രി ഫൗണ്ടേഷൻ വഴി റേഷന്‍ കിറ്റുകളും താരം നേരത്തെ വിതരണം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details