മുംബൈ: നരേന്ദ്ര മോദി സർക്കാർ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. പാകിസ്ഥാനും കോൺഗ്രസും മാത്രമാണ് സർജിക്കൽ ബാലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നത്. കോൺഗ്രസ് തെളിവ് ആവശ്യപ്പെടുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പാർട്ടിയിലെ ഏതെങ്കിലും നേതാവിനെ റോക്കറ്റിൽ കെട്ടി പാകിസ്ഥാനിലേക്ക് അയക്കാമായിരുന്നു എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് - പാകിസ്ഥാൻ
'ബാലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ തെളിവ് ആവശ്യപ്പെടുമെന്ന് അറിഞ്ഞിരുന്നേൽ കോൺഗ്രസിലെ ഏതെങ്കിലും നേതാവിനെ റോക്കറ്റിൽ കെട്ടി പാകിസ്ഥാനിലേക്ക് അയക്കാമായിരുന്നു'- ദേവേന്ദ്ര ഫട്നാവിസ്.
ഫയൽ ചിത്രം
തീവ്രവാദ ക്യാമ്പുകളെ തകർത്ത ഇന്ത്യൻ സൈന്യത്തെ ദേവേന്ദ്ര ഫട്നാവിസ് അഭിനന്ദിക്കുകയും ചെയ്തു. മോദിയുടെ നിലപാടും സൈന്യത്തിന്‍റെ ധീരതയും കണ്ടിട്ടാണ് ചൈനയും അമേരിക്കയും അഭിനന്ദന്‍ വര്‍ധമാനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു. മുംബൈയിലേ വിരാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.