മുംബൈ: എട്ട് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ സജീവമാകുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ സിനിമാ ഹാളുകളും മൾട്ടിപ്ലക്‌സുകളും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ മഹാരാഷ്ട്രയിലെ എല്ലാ തിയേറ്ററുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി 50 ശതമാനം ആളുകളെ മാത്രം ഉൾപ്പെടുത്തിയായിരിക്കും സിനിമാ പ്രദർശനം. സിനിമാ ഹാളുകളിലും മൾട്ടിപ്ലക്സുകൾക്കുള്ളിലും ഭക്ഷണപദാർത്ഥങ്ങൾ അനുവദിക്കില്ല.
മഹാരാഷ്ട്രയിൽ തിയേറ്ററുകൾ ഇന്ന് മുതൽ തുറക്കും - മഹാരാഷ്ട്ര സർക്കാർ
കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ മഹാരാഷ്ട്രയിലെ എല്ലാ തിയേറ്ററുകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് മുതൽ പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി.
1
കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടിയ തിയേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സംവിധായകൻ സഞ്ജയ് ഗുപ്ത, അനിൽ ശർമ ഉൾപ്പടെയുളളവർ സ്വാഗതം ചെയ്തു.