മുംബൈ:മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ദുഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. നവജാത ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലാ ആശുപത്രിയിൽ ശനിയാഴ്‌ച അര്‍ദ്ധരാത്രി നടന്ന തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
നവജാത ശിശുക്കൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി - അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി
നവജാത ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു
മഹാരാഷ്‌ട്രയിലെ ഭണ്ഡാരയിൽ നടന്നത് വലിയ ദുരന്തമാണ്. വിലയേറിയ ജീവനുകളാണ് നഷ്‌ടപ്പെട്ടത്. ദുഖിതരായ കുടുംബത്തോടൊപ്പം ഞങ്ങളുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഭണ്ഡാര ജില്ലാ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിർഭാഗ്യകരമാണ്. വാക്കുകൾക്കപ്പുറം ഞാൻ വേദനിക്കുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. നികത്താനാവാത്ത ഈ നഷ്‌ടം സഹിക്കാൻ ദൈവം കുഞ്ഞുങ്ങളുടെ കുടുംബത്തിന് ശക്തി നൽകട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ട്വിറ്ററിൽ കുറിച്ചു.