മഹാരാഷ്ട്ര: ബിവൻഡി ജില്ലയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനഞ്ചോളംപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നാല് നില കെട്ടിടം തകര്‍ന്ന് വീണു; രണ്ട് മരണം - maharashtra building collapsed
പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരം.
നാലുനിലക്കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
എട്ട് വര്‍ഷം പഴക്കമുളള കെട്ടിടമാണിത്. അപകടകാരണം വ്യക്തമായിട്ടില്ല. അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചത് എന്ന് അന്വേഷണത്തില്‍ മനസിലാക്കാൻ സാധിച്ചതായി ബിവൻഡി മുൻസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അശോക് രങ്കാബ് പറഞ്ഞു.
Last Updated : Aug 24, 2019, 10:15 AM IST