കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശ് പൗരന്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍ - ബംഗ്ലാദേശ് പൗരന്‍

ജമാൽ എന്ന ഷാകിബ് സുലൈമാൻ മുല്ലയാണ് അറസ്റ്റിലായത്

Bangladeshi national arrested  illegal stay in Pune  Budhwar Peth  Maharashtra  മഹാരാഷ്ട്ര  ബംഗ്ലാദേശ് പൗരന്‍  പൂനെയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരന്‍ അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ നിന്നും ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്തു

By

Published : Mar 6, 2020, 3:06 PM IST

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരനായ ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരനായ ജമാൽ എന്ന ഷാകിബ് സുലൈമാൻ മുല്ലയാണ് അറസ്റ്റിലായത്. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം മുല്ല അനധികൃതമായി പൂനെയില്‍ താമസിക്കുകയായിരുന്നു. ബുധ്വാർ പെത്ത് പ്രദേശത്ത് പാന്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഇയാള്‍. ചോദ്യം ചെയ്യലിൽ താൻ ബംഗ്ലാദേശ് പൗരനാണെന്നും 16 വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതാണെന്നും മുല്ല സമ്മതിച്ചു. പ്രതിക്ക് പാസ്‌പോർട്ടോ വിസയോ ഇല്ല. വ്യാജ ആധാർ കാർഡും പാൻ കാർഡും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ABOUT THE AUTHOR

...view details