മുംബൈ: ഔറംഗാബാദിൽ 250 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിർമിച്ച് മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷൻ. ഒരുമാസത്തിനുള്ളിൽ പണിപൂർത്തീകരിച്ച ആശുപത്രി കെട്ടിടം ഉടൻ പ്രവർത്തനമാരംഭിക്കും. നിലവിൽ കൊവിഡ് കെയർ സെന്‍ററായാണ് കെട്ടിടം പ്രവർത്തിക്കുകയെന്ന് ജില്ലാ കലക്ടർ ഉദയ് ചൗധരി അറിയിച്ചു. ആവശ്യമെങ്കിൽ പൂർണ കൊവിഡ് ആരോഗ്യ പരിപാലന കേന്ദ്രമാക്കി കെട്ടിടത്തെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
ഔറംഗാബാദിൽ 250 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഒരുങ്ങുന്നു - ഔറംഗബാദിൽ 250 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഒരുങ്ങുന്നു
ഒരു മാസം കൊണ്ട് പണിപൂർത്തീകരിച്ച കെട്ടിടം ഒരാഴ്ചക്കുള്ളിൽ പ്രവർത്തനമാരംഭിക്കും
ഔറംഗാബാദിൽ 250 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഒരുങ്ങുന്നു
60 ജീവനക്കാർ ആശുപത്രിയിലേക്ക് ആവശ്യമാണെന്നും ഈ സംവിധാനം സുഗമമായി നടത്തുന്നതിന് ദേശീയ നഗര ആരോഗ്യ മിഷന് (എൻയുഎച്ച്‌എം) നിർദേശം അയച്ചിട്ടുണ്ടെന്നും ഔറംഗാബാദ് മുനിസിപ്പൽ കമ്മീഷണർ അസ്തിക് കുമാർ പാണ്ഡെ പറഞ്ഞു. ആശുപത്രിയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ജൂൺ പത്തിനകം ലഭിക്കുമെന്ന് എംഐഡിസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭൂഷൺ ഹർഷെ പറഞ്ഞു. പദ്ധതിക്കായി ആറ് കോടി രൂപയാണ് ചെലവഴിച്ചത്.