മുംബൈ: രാജ്യത്ത് നിയമപരമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് ഒമ്പത് സ്ത്രീകളടക്കം 12 ബംഗ്ലാദേശ് പൗരന്മാരെ തീവ്രവാദ വിരുദ്ധ സെൽ (എടിസി) അറസ്റ്റ് ചെയ്തു. ഇന്നലെ മഹാരാഷ്‌ട്രയിലെ പൽഘർ ജില്ലയിലെ ബോയിസറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
നിയമപരമായ രേഖകളില്ലാത്ത പന്ത്രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ - Maharashtra arrest
മഹാരാഷ്‌ട്രയിലെ ബോയിസറിൽ നിന്നാണ് ഒമ്പത് സ്ത്രീകളടക്കം 12 ബംഗ്ലാദേശ് പൗരന്മാരെ തീവ്രവാദ വിരുദ്ധ സെൽ (എടിസി) അറസ്റ്റ് ചെയ്‌തത്.
പന്ത്രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ
ബംഗ്ലാദേശ് പൗരന്മാരായ 12പേർ ബോയിസർ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് എടിസി അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടർ മൻസിങ് പാട്ടീൽ പറഞ്ഞു. നിയമപരമായ രേഖകളൊന്നും ഇവരുടെ പക്കലില്ലെന്നും 12പേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Last Updated : Dec 17, 2019, 8:14 AM IST