കേരളം

kerala

ETV Bharat / bharat

പൂനെയിൽ കനത്ത മഴ; ബസിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു - പൂനെയിൽ കനത്ത മഴ

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

പൂനെയിൽ കനത്ത മഴ; ബസിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

By

Published : Oct 10, 2019, 1:55 AM IST


പൂനെ: കനത്ത മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. തിലക് റോഡിലെ ഗ്രാഹക് പെത് ഭാഗത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. നഗരസഭയുടെ ബസിനു മുകളിലേക്കാണ് മരം വീണത്.

നഗരത്തിൽ കനത്ത മഴയെ തുടർന്ന് മൂന്ന് മണിക്കൂറിനുള്ളിൽ അറുപതോളം മരങ്ങൾ കടപുഴകിവീണതായി പുനെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. നിരവധി വാഹനങ്ങൾക്ക് നാശനഷ്ടം സംവഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുന്നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details