കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചത് 23,548 പൊലീസുകാർക്ക് - india corona latest news

മഹാരാഷ്‌ട്രയിലെ പൊലീസ് സേനയുടെ 10 ശതമാനത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

Over 23  Maha cops infected corona  23,548 പൊലീസുകാർ  maharashta police covid reportd  mumbai police corona  മുംബൈ പൊലീസ് കൊറോണ  മഹാരാഷ്ട്ര കൊവിഡ് പൊലീസുകാർ  മഹാരാഷ്ട്ര പൊലീസ്  maharashta police covid infected report  india corona latest news  മഹാരാഷ്‌ട്രയിലെ പൊലീസ് സേന
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചത് 23,548 പൊലീസുകാർക്ക്

By

Published : Oct 1, 2020, 6:12 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ആകെ 23,548 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ആഗോള മഹാമാരി പിടിപെട്ട് ഇതുവരെ സംസ്ഥാനത്ത് 247 പൊലീസുകാർക്ക് ജീവൻ നഷ്‌ടമായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മഹാരാഷ്‌ട്രയിലെ പൊലീസ് സേനയുടെ 10 ശതമാനത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രോഗത്തിന് കീഴടങ്ങിയ 247 പൊലീസുകാരിൽ 25 പേർ മേൽ ഉദ്യോഗസ്ഥരും ബാക്കിയുള്ളവർ കോൺസ്റ്റബിൾമാരുമാണ്. ഇതിൽ മുംബൈയിൽ നിന്നാണ് ഏറ്റവും കൂടുതൽ രോഗികളുമുള്ളത്. ഇതുവരെ മഹാരാഷ്ട്രയിൽ നിന്നും 20,345 പൊലീസുകാർ രോഗമുക്തി നേടി. 2,956 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 10,892 പൊലീസുകാരാണ് മഹാരാഷ്‌ട്രയിൽ ക്വാറന്‍റൈനിൽ കഴിയുന്നത്. രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ സേനയാണ് മഹാരാഷ്ട്ര പൊലീസ്.

ABOUT THE AUTHOR

...view details