ജയ്‌പൂര്‍: ബിജെപി എംപി മഹന്ത് ബാലക്‌നാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിന്‍റെ നിയന്ത്രണംവിട്ടു. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എംപിയും സഹായിയും തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.30 ന് ഡല്‍ഹിയില്‍ നിന്നും ആല്‍വാറില്‍ ബാബ സോമനാഥ് മഹാരാജിന്‍റെ പത്തൊമ്പതാമത് ചരമ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഹെലികോപ്റ്ററിന്‍റെ നിയന്ത്രണംവിട്ടു; ബിജെപി എംപി രക്ഷപ്പെട്ടത് തലനാരിഴക്ക്
നിലത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ ആകാശത്ത് രണ്ട് തവണ വട്ടം കറങ്ങി. എന്നാല്‍ പൈലറ്റിന് നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിഞ്ഞത് അപകടം ഒഴിവാക്കി.
ഹെലിക്കോപ്റ്ററിന്‍റെ നിയന്ത്രണംവിട്ടു; ബിജെപി എംപി രക്ഷപ്പെട്ടത് തലനാരിഴക്ക്
നിലത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ ആകാശത്ത് രണ്ട് തവണ വട്ടം കറങ്ങി. എന്നാല്‍ പൈലറ്റിന് നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിഞ്ഞത് അപകടം ഒഴിവാക്കി. ആല്‍വാറില്‍ നിന്നുള്ള ബിജെപി എംപിയാണ് മഹന്ത് ബാലക്‌നാഥ്.
Last Updated : Jun 30, 2019, 7:05 PM IST