ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.' ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ജനാധിപത്യത്തിന്‍റെ മഹാകുംഭമേള ആരംഭിച്ചു.' യോഗി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സ്ഥിരതയും ശക്തവുമായ ഈ സർക്കാരിന് തന്നെ ഉത്തർപ്രദേശും ഇന്ത്യയും വോട്ട് ചെയ്യും. അവസരവാദികളും അഴിമതിക്കാരുമായ പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള ജനവിധിയാകുമിതെന്നും അദ്ദേഹം ട്വിറ്ററിലെഴുതി.