ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിനെയും വരവേല്‍ക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധ നഗരമായ മഹാബലിപുരം. രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും മഹാബലിപുരം സന്ദര്‍ശിക്കുന്നത്. ഒക്‌ടോബര്‍ 11 മുതല്‍ 12 വരെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനത്തിന് മുന്നോടിയായി നഗരത്തിലെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്ന തിരക്കിലാണ് അധികൃതര്‍.
മഹാബലിപുരം ഒരുങ്ങി; ചൈനീസ് പ്രസിഡന്‍റിനെ വരവേല്‍ക്കാന്‍ - ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്
രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും തമിഴ്‌നാട്ടിലെ മഹാബലിപുരം സന്ദര്‍ശിക്കുന്നത്.

മഹാബലിപുരം ഒരുങ്ങി; മോദിയെയും ചൈനീസ് പ്രസിഡന്‍റിനെയും വരവേല്‍ക്കാന്‍
മഹാബലിപുരം ഒരുങ്ങി; ചൈനീസ് പ്രസിഡന്‍റിനെ വരവേല്‍ക്കാന്‍
രണ്ട് ലോകനേതാക്കളുടെ സന്ദര്‍ശനത്തില്‍ നാടും നഗരും മോടി പിടിപ്പിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇതോടെ ലോകസഞ്ചാര ഭൂപടത്തില്‍ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മഹാബലിപുരത്തെ ജനങ്ങൾ. ഇരുവരുടെയും സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.
Last Updated : Oct 9, 2019, 11:10 AM IST