സ്വകാര്യ ഫാക്‌ടറിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക് - explosion
മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്.

സ്വകാര്യ ഫാക്‌ടറിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ സ്‌ഫോടനം. സ്വകാര്യ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സ്‌ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ബദൽപൂരിൽ നിന്നും അംബേർനാഥിൽ നിന്നും മൂന്ന് ഫയർ എൻജിനുകളാണ് തീയണക്കാനെത്തിയത്.