മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന്‌പേർ മരിച്ചു. താനെ സ്വദേശി അർബീന (26), മക്കളായ വസിം (6), റിഹാൻ (3) എന്നിവരാണ് മരിച്ചത്.
താനെയിൽ വാഹനാപകടം; അമ്മയും രണ്ട് മക്കളും മരിച്ചു - മൂന്ന്‌പേർ മരിച്ചു
സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു
താനെയിൽ വാഹനാപകടം; അമ്മയും രണ്ട് മക്കളും മരിച്ചു
മരിച്ച അർബീന ഭർത്താവിനും മക്കളോടുമൊപ്പം ബോറിവാലിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു. യാത്രാമധ്യേ സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു. ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് സലീം ഖാൻ എംജിഎം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.