17കാരൻ അമ്മയെ തീവെച്ച് കൊന്നു - 17കാരൻ അമ്മയെ തീയിട്ട് കൊലപെടുത്തി
ആവശ്യപ്പെട്ട പണം നൽകില്ലെന്ന് അറിയിച്ചതിനാണ് ക്രൂരകൃത്യം
17കാരൻ അമ്മയെ തീയിട്ട് കൊലപെടുത്തി
മുംബൈ : പണം നൽകാത്തതിനെ തുടർന്ന് അമ്മയെ 17കാരൻ തീവെച്ച് കൊന്നു. 49കാരിയായ അമ്മയോട് പണം ആവശ്യപ്പെടുകയും നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. മഹാരാഷ്‌ട്രയിലെ ഉസ്‌മാനാബാദ് ജില്ലയിലാണ് സംഭവം. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേ സമയം ഐപിസി സെക്ഷൻ 302, പ്രകാരം 17കാരനെതിരെ പൊലീസ് കേസെടുത്ത് ജുവനൈലിൽ അയച്ചു.