കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ പൊലീസിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി - കൊവിഡ്

മുംബൈയിൽ നാലിടങ്ങളിലായി പൊലീസിനെതിരെ അക്രമം നടന്നിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി എടുക്കുമെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു

Videos of attacks on cops  Lockdown  COVID-19  coronavirus  mharastra  mumbai  policemen attacked by police  മഹാരാഷ്ട്രയിൽ പൊലീസിനെ അക്രമിച്ചവർക്കെതിരെ നടപടി  മഹാരാഷ്ട്ര  പൊലീസിനെ അക്രമിച്ചവർക്കെതിരെ നടപടി  ലോക്ക് ഡൗൺ  മുംബൈ  കൊവിഡ്  കൊറോണ വൈറസ്
മഹാരാഷ്ട്രയിൽ പൊലീസിനെ അക്രമിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി

By

Published : May 2, 2020, 5:18 PM IST

മുംബൈ: ലോക്ക് ഡൗൺ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചവരെ ഉടൻ പിടികൂടുമെന്ന് ആഭ്യന്തര സഹമന്ത്രി ശംഭുരാജ് ദേശായി പറഞ്ഞു. പൊലീസിനെ അക്രമിക്കുന്ന വീഡിയോ ദ്യശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും മുംബൈയിൽ നാലിടങ്ങളിലായി പൊലീസിനെതിരെ അക്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാൻ ശക്തമായി പ്രവർത്തിക്കുന്ന പൊലീസ്, ഡോക്‌ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കെതിരെയുള്ള അക്രമം ഒരു സാഹചര്യത്തിലും സർക്കാർ അനുവദിക്കില്ലെന്നും പൊലീസ് കമ്മീഷ‌ണറുമായി ഇതു സംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ലോക്ക് ഡൗൺ നിർദേശങ്ങൾ അനുസരിക്കാൻ ജനം ബാധ്യസ്ഥരാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details